Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RSS Grade IV

റബറുത്പാദന പ്രോത്സാഹന പദ്ധതിയുടെ വിപണിസഹായവില വര്‍ധിപ്പിച്ചു

കോ​ട്ട​യം: റ​ബ​റു​ത്പാ​ദ​ന പ്രോ​ത്സാ​ഹ​ന​പ​ദ്ധ​തി പ്ര​കാ​രം കേ​ര​ള സ​ര്‍ക്കാ​ര്‍ ആ​ര്‍എ​സ്എ​സ് നാ​ലാം ഗ്രേ​ഡ് റ​ബ​റി​ന്‍റെ വി​പ​ണി​സ​ഹാ​യ​വി​ല ക​ഴി​ഞ്ഞ ന​വം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ കി​ലോ​ഗ്രാ​മി​ന് 180 രൂ​പ​യി​ല്‍ നി​ന്ന് 200 രൂ​പ​യാ​ക്കി വ​ര്‍ധി​പ്പി​ച്ചു.

പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​നാ​യി ക​ര്‍ഷ​ക​ര്‍ക്ക് അ​വ​രു​ടെ ബി​ല്ലു​ക​ള്‍, സെ​യി​ല്‍സ് ഇ​ന്‍വോ​യ്‌​സു​ക​ള്‍ റ​ബ​റു​ത്പാ​ദ​ക​സം​ഘ​ങ്ങ​ള്‍ വ​ഴി www.ebt. kerala.gov.in എ​ന്ന ഓ​ണ്‍ലൈ​ന്‍ പോ​ര്‍ട്ട​ലി​ല്‍ സ​മ​ര്‍പ്പി​ക്കാം.

എ​ല്ലാ റ​ബ​റു​ത്പാ​ദ​ക​സം​ഘ​ങ്ങ​ളും ക​ര്‍ഷ​ക​രു​ടെ ബി​ല്ലു​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി അ​പ്‌ലോ​ഡ് ചെ​യ്യു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. ബി​ല്ലു​ക​ള്‍, സെ​യി​ല്‍സ് ഇ​ന്‍വോ​യ്‌​സു​ക​ള്‍ അ​പ്‌ലോ​ഡ് ചെ​യ്യു​ന്ന​തി​നു മു​മ്പ് ക​ര്‍ഷ​ക​ര്‍ ത​ങ്ങ​ളു​ടെ തോ​ട്ട​ത്തി​ന്‍റെ ത​ന്നാ​ണ്ട​ത്തെ ക​ര​മ​ട​ച്ച ര​സീ​തും സ​ത്യ​വാങ് മൂ​ല​വും ഉ​ത്പാ​ദ​ക​സം​ഘ​ത്തി​ല്‍ സ​മ​ര്‍പ്പി​ച്ചു പ​ദ്ധ​തി​യി​ലെ ര​ജി​സ്‌​ട്രേ​ഷ​ന്‍ പു​തു​ക്ക​ണം.

പോ​ര്‍ട്ട​ല്‍ ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ ഏ​തെ​ങ്കി​ലും ഉ​ത്പാ​ദ​ക​സം​ഘ​ങ്ങ​ള്‍ സാ​ങ്കേ​തി​ക​ബു​ദ്ധി​മു​ട്ടു​ക​ളോ ലോ​ഗി​ന്‍പ്ര​ശ്‌​ന​ങ്ങ​ളോ നേ​രി​ടു​ക​യാ​ണെ​ങ്കി​ല്‍ സ​ഹാ​യ​ത്തി​നാ​യി റ​ബ​ര്‍ബോ​ര്‍ഡ് ഫീ​ല്‍ഡ് ഓ​ഫീ​സു​മാ​യോ റീ​ജ​ണ​ല്‍ ഓ​ഫീ​സു​മാ​യോ ബ​ന്ധ​പ്പെ​ടാം.

Latest News

Up